TRIPS waiver: പൊതുവായ അവലോകനവും പശ്ചാത്തലവും

ഇത് വായിക്കുക: English | हिंदी | தமிழ் | ಕನ್ನಡ | ലയാളം

പൊതുവായ അവലോകനം

കൊറോണ വൈറസിനെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ വികാസങ്ങൾക്ക് വഴി പാകിയത് പൊതുജന സംഭാവനകളാണ് – എന്നാലിപ്പോൾ കോടിക്കണക്കിന് ജനങ്ങളുടെ ജീവൻ തുലാസിലാക്കിക്കൊണ്ട് അവശ്യ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഉപയോഗത്തിൽ കോർപ്പറേറ്റ് പ്രോപ്പർട്ടി അവകാശങ്ങൾ ഭീഷണിയാവുകയാണ്.

അതിനാലാണ് നിരവധി ഗവൺ‌മെന്റുകൾ - യൂണിയനുകളുടെയും സിവിൽ സമൂഹത്തിന്റെയും പിന്തുണയോടെ- ഇന്റലക്ച്വൽ പ്രോപ്പർട്ടി അവകാശ മാനദണ്ഡങ്ങളിൽ നിന്ന് കോവിഡ്-19 വാക്സീനുകൾ, അവശ്യ മരുന്നുകൾ, മെഡിക്കൽ സപ്ലൈകൾ എന്നിവയ്ക്ക് ഇളവ് നൽകണമെന്ന് ഡബ്ള്യു ടി ഓ വിനോട് ആവശ്യപ്പെടുന്നത്.

പശ്ചാത്തലം

ഈ മഹാമാരി ലോകത്താകമാനമുള്ള തൊഴിലാളികളിൽ നിന്നും അനന്യസാധാരണമായ ത്യാഗങ്ങൾ ആവശ്യപ്പെടുകയാണ്.

കോവിഡിൽ നിന്നുള്ള മുക്തിക്ക് എല്ലാ രാജ്യങ്ങൾക്കും എല്ലാ വ്യക്തികൾക്കും താങ്ങാവുന്ന വിലയിലുള്ള മരുന്നുകൾ, വാക്സീനുകൾ, പരിശോധനോപകരണങ്ങൾ മറ്റ് മെഡിക്കൽ ഉത്പ്പന്നങ്ങൾ എന്നിവ ലഭ്യമാകേണ്ടതുണ്ട്. എന്നിട്ടും വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ വ്യാപാരവുമായി ബന്ധപ്പെട്ട ഇന്റലക്ച്വൽ പ്രോപ്പർട്ടി അവകാശങ്ങൾ സംബന്ധിച്ച ഉടമ്പടികൾ പ്രകാരം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അവർക്ക് നൽകിയിരിക്കുന്ന കുത്തകാധികാരത്തിലൂടെ ഇവയുടെ ലോകത്താകമാനമുള്ള വിതരണം കരുതിക്കൂട്ടി പരിമിതമാക്കുകയും അതിഭീമമായ ലാഭമുണ്ടാക്കുകയും ലോകത്തിന്റെ പലയിടങ്ങളിലുമുള്ളവർക്ക് അപ്രാപ്യമായ നിരക്ക് ഈടാക്കുകയുമാണ്.

ഈ പ്രതിസന്ധിയെ നേരിടാൻ മുൻനിര ആരോഗ്യപ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ്. അവർ അപകടകരമായ സാഹചര്യങ്ങളെയാണ് നേരിടേണ്ടി വരുന്നത്, പലപ്പോഴും ചെറിയ ഇടവേളകളോടെയോ അല്ലെങ്കിൽ അതില്ലാതെപോലുമോ കൃത്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപി‌ഇ) പോലുമില്ലാതെ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്നു. ഇത് സുരക്ഷയുടെ അഭാവം മൂലം ജീവൻ വിലയായി നൽകേണ്ടി വന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ അനാവശ്യമായ മരണത്തിലേക്കാണ് നയിച്ചത്.

വാക്സീൻ പ്രവർത്തനങ്ങൾക്കായി മുൻനിര പ്രവർത്തകരുടെ ഒരു വലിയ സംഖ്യയാണ് പുതിയതായി ആവശ്യമുള്ളത്.

ഈ പ്രതിസന്ധി കാലഘട്ടത്തെ തരണം ചെയ്യുവാൻ മറ്റുള്ളവരെല്ലാം പ്രയത്നവും ത്യാഗവുമായി പൊരുതുമ്പോൾ കുത്തക ശക്തി ഉപയോഗിച്ചുകൊണ്ട് മഹാമാരിക്കാലത്ത് ലാഭം കൊയ്യാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളെ അനുവദിക്കരുത്.

കഴിഞ്ഞ ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും “കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനും ചികിത്സയ്ക്കുമായി ട്രിപ്സ് ഉടമ്പടിയുടെ ചില നിബന്ധനകളിൽ ഇളവ് “ ആവശ്യപ്പെട്ടുകൊണ്ട് ഔദ്യോഗികമായ ഒരു നിർദ്ദേശം വേൾഡ് ട്രേഡ് ഓർഗനൈസേഷനു മുൻപിൽ വയ്ക്കുകയുണ്ടായി.

ഇളവുകളില്ലെങ്കിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് മറ്റ് നിർമ്മാതാക്കൾ കോവിഡ്-19 വാക്സീനും മരുന്നുകളും നിർമ്മിക്കുന്നതും അതിലൂടെ ഉയർന്ന തോതിലുള്ള ഉത്പാദനവും തടയാനാവുമെന്നതിനാൽ, പിന്നീട് 55ലേറെ രാജ്യങ്ങൾ ഇതിൽ ഒപ്പുവയ്ക്കുകയും കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ലഭിക്കുകയും ചെയ്തു.

ഡബ്ള്യു ടി ഒ നിയമങ്ങൾ വൻകിട ഫാർമകൾക്ക് വിപണിയിൽ കുത്തക ഉറപ്പാക്കുകയും വില നിശ്ചയിക്കുന്നതിൽ ആരോഗ്യകരമായ മുക്തിക്കായി പൊതു സമ്പത്ത് ഉപയോഗിക്കുന്ന ഗവൺമെന്റുകളെപ്പോലും നിയന്ത്രിക്കാനും സാധിക്കുന്നു.

ഇന്റലക്ച്വൽ പ്രോപ്പർട്ടി അവകാശങ്ങളിൽ ഇപ്പോഴത്തെ മഹാമാരി പോലെയുള്ള ‘ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ’ ഇളവ് വരുത്താമെന്ന് ഡബ്ള്യു ടി ഒ കരാറുകൾ അംഗീകരിക്കുന്നുണ്ട്. ട്രിപ്പ് കരാറിലുൾപ്പെട്ടിട്ടുള്ള വിധേയത്വങ്ങൾ ഇന്നത്തെ ലോകത്തിന്റെ ആവശ്യങ്ങൾക്ക് അപര്യാപ്തമാണെന്നും അതിനാൽ ഇളവുകൾ ആവശ്യമാണെന്നതുമാണ് വിദഗ്ദ്ധരുടെ ഉപദേശം.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ മനുഷ്യാവകാശ വിദഗ്ദ്ധർ, യുഎൻ‌ഐടി‌എ‌ഐ‌ഡി, യുഎൻ‌എ‌ഐ‌ഡിഎസ് എന്നിവർ ഇളവിനെ പിന്താങ്ങുന്നുണ്ട്. ഇൻഡസ്ട്രിആൾ ഗ്ലോബൽ യൂണിയൻ, പബ്ലിക് സർവീസസ് ഇന്റർനാഷനൽ (പി‌എസ്‌ഐ), ഇന്റർനാഷനൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷൻ (ഐടിയുസി) എന്നിവയുൾപ്പെടെയുള്ള ഇന്റർനാഷനൽ ട്രേഡ് യൂണിയൻ മൂവ്മെന്റ് ഈ നിർദേശത്തിൽ മുൻപെ തന്നെ ഒപ്പുവച്ചിട്ടുണ്ട്. യു‌എൻ‌ഐ ഗ്ലോബൽ യൂണിയൻ ലേബർ 20 എന്നിവരും ഈയിടെയായി ഇതിൽ ഒപ്പുവച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകരും മറ്റ് പൊതുപ്രവർത്തകരും ദേശീയ ഗവൺമെന്റുകൾ ഈ ഇളവിനെ പിന്താങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ഉറപ്പാക്കിക്കൊണ്ട് ഈ ഇളവിനെ പിന്താങ്ങുന്നതിൽ ട്രേഡ് യൂണിയനുകൾക്ക് വലിയൊരു പങ്ക് വഹിക്കുവാനാകും.

Key info

ജനങ്ങളുടെ ആരോഗ്യം വൻകിട ഫാർമ കമ്പനികളുടെ ലാഭത്തിനായി അടിയറവ് വയ്ക്കുന്നതിനെതിരെ ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകർ ജി7, ഇയു ഗവൺമെന്റുകൾക്ക് മുൻപാകെ വയ്ക്കുന്നത്. #കോവിഡ് 19 വാക്സീനുകളും ചികിത്സയും പങ്കുവയ്ക്കുക!